അരീക്കോട്: താഴത്തങ്ങാടി മുസ്ലിയാരകത്ത് അബ്ദുറഹ്മാന് എന്നവരുടെ മകൻ സാലിമോൻ എന്ന ബീച്ചിപ്പ (40) മരണപ്പെട്ടു..
വെസ്റ്റ് പത്തനാപുരത്താണ് താമസം. തായത്തങ്ങാടി മരം മില്ലിലാണ് ജോലി. ക്രെയിൻ ഉപയോഗിച്ച് മരം പൊക്കുമ്പോൾ മരം ഒഴിഞ്ഞു വീണ് ഉണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അരീക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്കായി മയ്യിത്ത് മാറ്റിയിട്ടുണ്ട്.
