Flash News

Nattu Media

ഊട്ടി ഹൃസ്വ പാത വഴി, KSRTC അന്തർ സംസ്ഥാന സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു


മാവൂർ/ ചെറുവാടി: കോഴിക്കോട് - ഊട്ടി ഹൃസ്വ പാത (മാവൂർ - കൂളിമാട് - ചെറുവാടി - എരഞ്ഞിമാവ് - അരീക്കോട് ) വഴി ഗൂഡല്ലൂരിലേക്കും കോയമ്പത്തൂരിലേക്കും കെ.എസ് ആർ ടി സി അന്തർസംസ്ഥാന സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമീണ,മലയോര, ആദിവാസി മേഖലയിലെ ഗതാഗതം സുഗമമാക്കാനും വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. നിലവിൽ ഈ റൂട്ടിൽ മലപ്പുറം ജില്ലയുടെ കിഴക്കൻ ഏറനാടൻ മേഖലകളായ വഴിക്കടവ്, എടക്കര, മരുത, നിലമ്പൂർ,പൂക്കോട്ടുംപാടം,ടി.കെ കോളനി, കാളികാവ്, അരീക്കോട് എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് ദിനംപ്രതി പതിനൊന്ന് സർവ്വീസുകൾ KSRTC ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. എല്ലാം ജനപ്രിയ സർവ്വിസുകളാണ്. കുറഞ്ഞ ദൂരത്തിലും സമയത്തിലും ഗതാഗത കുരുക്കിൽ പെടാതെ ലക്ഷ്യത്തിലെത്താം എന്നതാണ് ഇത്ര മാത്രം യാത്രക്കാർ ആകർഷിക്കാൻ കാരണം.

റൂട്ടുകൾ താഴെ കൊടുക്കുന്നു.
1.കോഴിക്കോട് - ഗൂഡല്ലൂർ
വഴി : മെഡിക്കൽ കോളേജ്, മാവൂർ, കൂളിമാട്, ചെറുവാടി, അരീക്കോട്, നിലമ്പൂർ, വഴിക്കടവ് (കോഴിക്കോട് -ഊട്ടി ഹൃസ്വ പാത )

2. കോഴിക്കോട് - ആനക്കട്ടി - കോയമ്പത്തൂർ
വഴി : മെഡിക്കൽ കോളേജ്, മാവൂർ, കൂളിമാട്, ചെറുവാടി, അരീക്കോട്, മഞ്ചേരി, മേലാറ്റൂർ, അലനല്ലൂർ, മണ്ണാർക്കാട് , സൈലന്റ് വാലി , അട്ടപ്പാടി. അഗളി ( നിർദ്ദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയോട്  സമാന്തരം)

നേട്ടങ്ങൾ :-
കോഴിക്കോട് നഗരം, ഗവ:മെഡി: കോളേജ്, KMCT മെഡിക്കൽ കോളേജ്, MVR കാൻസർ സെന്റർ, NIT, IMM, CWRDM , മിൽമ ഡയറി പെരിങ്ങളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

2. ആഭ്യന്തര വിനോദ സഞ്ചാരത്തിന് കരുത്ത് പകരും.


3. കിഴക്കൻ മലയോര , ഗ്രാമീണ, ആദിവാസി മേഖലയിലെ ഗതാഗത സൗകര്യം വർദ്ധിക്കും.


4. പെരുവയൽ, മാവൂർ, ചാത്തമംഗലം,കൊടിയത്തൂർ , കീഴ്പറമ്പ്, അരീക്കോട്, ഊർങ്ങാട്ടിരി, എടവണ്ണ, എടക്കര ഗ്രാമപഞ്ചായത്തുകൾക്കും നിലമ്പൂർ മുൻസിപ്പാലിറ്റിക്കും ഹൃസ്വ പാതയുടെ  ഗുണം ലഭിക്കും

.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)