Flash News

Nattu Media

മാവൂർ - എളമരം കടവ് പാലം അപ്രോച്ച് റോഡ് വീതി കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു


മാവൂർ
: കോഴിക്കോട് -ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ ജംഗ്ഷൻ മുതൽ തുടങ്ങുന്ന കൂളിമാട് , എളമരം കടവ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഏകദേശം 400 മീറ്റർ ഭാഗം വളവ് നിവർത്തി വീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. എളമരം കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് എന്ന നിലയിൽ ഈ ഭാഗം വീതി കൂട്ടാൻ ശ്രമം നടന്നെങ്കിലും തകർന്നു വീഴാറായ ഗ്രാസിം കോട്ടേഴ്സുകൾ പൊളിച്ചു മാറ്റാത്തതിനാൽ ആ ഭാഗം വീതി കൂട്ടാൻ അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ ആഴ്ചകൾക്ക് മുമ്പ് റോഡിനോട് ചേർന്ന എല്ലാ കോട്ടേഴ്സുകളും പൊളിച്ചു മാറ്റിയതിനാൽ ഇപ്പോൾ വീതി കൂട്ടുന്നതിന് തടസ്സമില്ല. വീതി കുറവും വളവും കയറ്റവും ഇറക്കവും ഉള്ള ഈ ഭാഗത്ത് അപകടം നിത്യസംഭവമാണ്. 
മെഡി: കോളേജിലേക്കുള്ള ആംബുലൻസുകൾ, മലപ്പുറം ജില്ലയിലെ കിഴക്കൻ ഏറനാടൻ മേഖലയിലേക്കുള്ള KSRTC ഉൾപ്പെടെയുള്ള ഒട്ടനവധി സർവ്വീസുകൾ അടക്കം നൂറു കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്ന റോഡാണിത്. എത്രയും വേഗം വളവ് നിവർത്തി വീതി കൂട്ടി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)