ചാത്തമംഗലം പഞ്ചായത്തിലെ പുരാതനകുടുംബമായ പാലക്കുറ്റി കുടുംബസംഗമം കെട്ടാങ്ങൽ പാലക്കുറ്റിയിൽ വിവിധ പരിപാടികളോടെ നടന്നു. വിവിധ പ്രദേശങ്ങളിലുള്ള കുടുംബാഗങ്ങളും അവരുടെ മക്കളുമായി നാനൂറോളം പേര്‍ പങ്കെടുത്തു. ചടങ്ങ് മഹല്ല് ഖത്തീബ് ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.കെ.സി മുഹമ്മദ് ഹാജി അധ്യക്ഷനായി.
എം.വി.ആർ സി.എച് സെന്റർ ജനറൽ സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പാലക്കുറ്റിയിലെ കുഞ്ഞതീന്‍കോയ ആയിശ എന്നിവരുടെ മക്കളും മരുമക്കളും പേരമക്കളുമായി നാല് തലമുറയിലെ അംഗങ്ങളാണ് സംഗമത്തിനെത്തിയത്.
ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നൗഫല്‍ മേലാറ്റൂര്‍ ഫാമിലി ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
കുടുംബ സംഗമത്തോടനുബന്ധിച്ച് മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ,വിദ്യാർത്ഥികളുടെ കലാപരിപാടികൾ, കുടു:ബ പരിചയപ്പെടൽ, ഹാജിമാർക്കുള്ള യാത്രയയപ്പ്, ഇശൽ വിരുന്ന് എന്നിവ നടന്നു .വാര്‍ഡ് മെമ്പര്‍ പി.ടി.എ റഹ്മാന്‍, മഹല്ല് സെക്രട്ടറി അലി ഖൈമ, മമ്മി മുസ്ലിയാർ,മൊയ്തീന്‍ മുസ്ലിയാര്‍ ,ആശംസകള്‍ നേര്‍ന്നു.പി.കെ അസൈൻ ഹാജി,അബ്ദുറഹിമാൻ കുട്ടി ,പി.കെ അഷ്റഫ് പി.കെ,ജമാൽ പി.കെ,ഹക്കീം മാസ്റ്റർ, കളൻതോട് ,ഹബീബ്,റജീബ്,ഫൈസൽ, നിസാർ, ഇബ്രാഹിം, എന്നിവർ സംബന്ധിച്ചു. ഡോ.അബ്ദുസലീം പി.കെ സ്വാഗതവും റഫീഖ് പാലക്കുറ്റി നന്ദിയും പറഞ്ഞു.
