Flash News

Nattu Media

എൽഡിഎഫ് സമരത്തിലേക്ക് വാർഡ്‌ മെമ്പർ കയറി വന്നത് ആസൂത്രിതം സി.പി.ഐ


കൊടിയത്തൂർ.
നാഥനില്ലാ പഞ്ചായത്തും കുടിവെള്ളം ലഭിക്കാത്ത ജനങ്ങളും എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ആസ്ഥാനത്തിന് മുമ്പിൽ സംഘടിപ്പിച്ച ബഹുജന മാർച്ച് സമാധാനപരമായി നടത്തുമ്പോൾ ജനവികാരം തങ്ങൾക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പരിപാടി അലങ്കോലപ്പെടുത്താൻകരുതിക്കൂട്ടി പ്ളാൻ ചെയ്ത ഒരു സംഭവമാണ്  വനിതാ മെമ്പറായ ആയിഷ ചേലപ്പുറത്തിനെ പറഞ്ഞയച്ച് മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയതെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി വിലയിരുത്തി ധർണ സ്വാഗത പ്രാസംഗികൻ സി.ടി.സി അബ്ദുള്ളയും അദ്ധ്യക്ഷൻ വി.കെ അബൂബക്കറും ഉത്ഘാടകൻ സിപിഎം ഏരിയ സെക്രട്ടറി വി.കെ വിനോദിന്റെ പ്രസംഗം കഴിഞ്ഞ് മാത്യു തറപ്പ് തോട്ടിൽ നൗഷാദ് കൊടിയത്തൂർ എന്നിവർ സംസാരിച്ചതിന് ശേഷം മുഖ്യ പ്രസംഗം നടത്തിയ ഇ രമേശ് ബാബു സംസാരിക്കുന്ന സമയത്താണ് വനിതാ മെമ്പർ കടന്ന് വന്ന് പരിപാടി അലങ്കോലപ്പെടുത്തിയത് ഇത് തികച്ചും ആസൂത്രിതമാണെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി അഭിപ്രായപ്പെട്ടു ഇത്തരം പ്രവർത്തനങ്ങളിൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)