Flash News

Nattu Media

കേരള വ്യാപാരി വ്യവസായി ഏകോപ‌ന സമിതി എടവണ്ണപ്പാറ യൂണിറ്റിന് പുതിയ നേതൃത്വം


കേരള വ്യാപാരി വ്യവസായി ഏകോപ‌ന സമിതി എടവണ്ണപ്പാറ യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗവും SSLC, +2 ഉന്നത വിജയികൾക്ക് അനുമോദനവും എടവണ്ണപ്പാറ ഫാരിസ് ഹോട്ടലിൽ വച്ച് ചേർന്നു.

കേരള വ്യാപാരി വ്യവസായി ഏകോപ‌ന സമിതി ജില്ലാ സെക്രട്ടറി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പി കുഞ്ഞാവു ഹാജി മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡന്റ് സലാം ഗൾഫ് ലാബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടെക്നോ നാസർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻറ് താജുദ്ദീൻ, മണ്ഡലം ഭാരവാഹികൾ ആശംസ അർപ്പിച്ച് സംസാരിച്ചു.

പുതിയ ഭാരവാഹികളായി ബിച്ചാപ്പൂ കൈരളി (പ്രസിഡണ്ട്), നൗഷാദ് വട്ടപ്പാറ (ജനറൽ സെക്രട്ടറി), മുഹമ്മദ് കുഞ്ഞി ( ട്രഷറർ - നിഷ ജ്വല്ലറി ) എന്നിവരെ തിരഞ്ഞെടുത്തു. വ്യാപാരികളുടെ ഇടയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു മൊമെന്റോയും വിതരണം ചെയ്തു. റോയൽ റഷീദ് സ്വാഗതവും നിഷ കുഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)