ചെറുവാടി : കൊടിഞ്ഞിപ്പുറത്ത് സുരേഷിന്റെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലായ സ്ഥലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു, വാർഡ് മെമ്പർ എം ടി റിയാസ്, പഞ്ചായത്ത് എ ഇ എന്നിവർ സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി.
നിലവിൽ വീടിന് കേടു പാടുകൾ സംഭവിച്ചിട്ടില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈകൊള്ളുമൊന്ന് പ്രസിഡന്റ് അറിയിച്ചു.
