Flash News

Nattu Media

സന്നദ്ധ സേനയുടെ കരുത്തിൽ സ്കൂളിൽ കൂറ്റൻ വാട്ടർ ടാങ്ക് സ്ഥാപിച്ചു


പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിനായി
നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയൽ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച പേക്കാടൻ മൊയ്തീൻ ഹാജി സ്മാരക ബ്ലോക്കിലേക്കുള്ള പുതിയ വാട്ടർ ടാങ്കാണ് എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധസേനയുടെ സഹായത്താൽ കെട്ടിടത്തിൻ്റെ മുകളിൽ എത്തിക്കാനായത്.5000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് മൂന്നു നില കെട്ടിടത്തിന്റെ മുകളിലേക്ക് എത്തിക്കാൻ പ്ലംബിംഗ് ജോലിക്കാർ പരാജയപ്പെട്ടതോടുകൂടിയാണ് അധികൃതർ സന്നദ്ധസേനയെ വിവരം അറിയിക്കുന്നത്.വളരെ വേഗത്തിൽ ദൗത്യം ഏറ്റെടുത്ത് സന്നദ്ധ സേന ചീഫ് കോഡിനേറ്റർ പിടി അബ്ദുൽ മുനീറിന്റെയും സലീം എടത്തി നേതൃത്വത്തിൽ പന്ത്രണ്ടോളം സന്നദ്ധ സേന അംഗങ്ങൾ ഏറെ പണിപ്പെട്ടാണ് കൂറ്റൻ ടാങ്ക് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ എത്തിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ കാലവർഷക്കെടുതികൾ അനുഭവിച്ചവർക്കും റോഡ പ കടങ്ങളിൽ പരിക്കേറ്റവർക്കും തുണയായ സന്നദ്ധസേന  നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങൾ പുതിയ മാതൃകകൾ തീർക്കുയാണ് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)