Flash News

Nattu Media

ഞാനും എൻ്റെ പരിസ്ഥിതിയും ; ജൂൺ 5: ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

 
ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൽ  ജൂൺ 5  ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. #GenerationRestoration എന്ന ഹാഷ്ടാഗിൽ ലോകമെമ്പാടും ഈ ദിനം പരിസ്ഥിതി ദിനമായി കൊണ്ടാടുകയാണ്. 


സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൻറെ നേതൃത്വത്തിൽ കെ.ജി മുതൽ പ്ലസ്.ടു വരെ വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത പരിപാടികളാണ് സ്കൂളിൽ  സംഘടിപ്പിച്ചത്.


പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർഥികൾക്ക് സന്ദേശങ്ങൾ കൈമാറിയും, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തുകൊണ്ടും, സ്കൂൾ ക്യാമ്പസിന്റെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നട്ടു കൊണ്ടും, പരിസ്ഥിതിദിനത്തെ അടിസ്ഥാനമാക്കി ക്വിസ്, ഉപന്യാസം മത്സരങ്ങൾ  സംഘടിപ്പിച്ചുകൊണ്ടുംഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കി. 


സ്കൂൾ പ്രിൻസിപ്പാൾ ജിംഷാദ് വി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപകരായ ഷിബിൻ സാർ, തസ്നി ടീച്ചർ, തഹാനി ടീച്ചർ, ഷബ്ന ടീച്ചർ, ഫൗസിയ ടീച്ചർ, ധന്യ ടീച്ചർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായ മുഴുവൻ വിദ്യാർഥികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)