പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നേച്ചർ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു.പ്രദേശത്തെ മണ്ണെറിഞ്ഞ കർഷകരായ കണ്ണങ്കര അഹമ്മദ് കുട്ടി ഞാവൽ മരത്തിന്റെ തൈ നട്ട് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി.മികച്ച കർഷകനായ അഹമ്മദ് കുട്ടിയെ ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ആദരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റഹ്മബിപി. വി, ,ബന്ന ചേന്ദമംഗല്ലൂർ, അലി അഷറഫ് കെ പി , നദീർ ബിൻ ഹനീഫ് , മുഷാഹിദ് വി ടി , ഷിജാദ്എം എസ് ,ജമാൽ കെ.ഇ, എന്നിവരും വിദ്യാർത്ഥി പ്രതിനിധിയായി ഷബീബ് മുനവ്വർ എന്നിവരും സംസാരിച്ചു.
