Flash News

Nattu Media

വാർഡിലെ അംഗൻവാടി കുട്ടികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫലവൃക്ഷതൈകളും വിത്തും നൽകി ഗ്രാമപഞ്ചായത്തംഗം


കൊടിയത്തൂർ
: മനുഷ്യരുടെ കടന്ന് കയറ്റം മൂലം പരിസ്ഥിതിക്ക് തന്നെ വലിയ വെല്ലുവിളി നേരിടുന്ന പുതിയ കാലത്ത്  ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ ചിന്ത ഒരുക്കുക എന്ന ലക്ഷ്യത്തോടെ വേറിട്ട പ്രവർത്തനവുമായി ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  രണ്ടാം വാർഡ് മെമ്പറുമായ വി. ഷംലൂലത്താണ് പരിസ്ഥിതി ദിനാചരണ സന്ദേശം അന്വർത്ഥമാക്കിയത്. 
ലോക പരിസ്ഥിതി ദിനത്തിൽ തൻ്റെ വാർഡിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കും തൈകളും സീഡ്ബോളും വിത്തുകളും നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.തുടർന്ന് കാരക്കുറ്റി ജി എൽ പി സ്കൂൾ, കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ, ഹൈസ്കൂൾ, വാദിറഹ്മ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ ഫലവൃക്ഷതൈകളും കുരുമുളക് തൈകളും എത്തിച്ചു നൽകി.കാരക്കുറ്റി അംഗൻവാടിയിൽ സിനി ടീച്ചറും ജി എൽ പി സ്കൂളിൽ ജി.എ റഷീദും ഏറ്റുവാങ്ങി. പി.ടി.എം ഹയർ സെക്കൻ്ററിയിൽ ഷഹർബാൻ കോട്ട, ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ ജി.സുധീർ, വാദി റഹ്മയിൽ അക്കാദമിക് കോ ഓഡിനേറ്റർ ഹരികുമാർ എന്നിവർ ഏറ്റു വാങ്ങി. ഇതിൻ്റെ എല്ലാം പരിപാലനവും സ്ഥാപന മേധാവികളെ ഏൽപ്പിക്കുകയും ചെയ്തു. 
നേരത്തെ തൻ്റെ വാർഡിലെ എസ്.എസ്.എൽ.സി, +2 വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും എ പ്ലസിൻ്റെ എണ്ണം നോക്കാതെ ഉപഹാരവും പഠനോപകരണങ്ങളും തൽകുകയും മുഴുവൻ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് വിജയികളെ ആദരിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)