മുക്കം: മികവോടെ ഉയരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ നെല്ലിക്കുന്ന് എം.എം.ഒ എ.എല്‍.പി സ്‌കൂളില്‍ നടപ്പിലാക്കുന്ന മിഷന്‍-26 സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയും സ്‌കൂള്‍ വാര്‍ഷികാഘോഷവും 14ന് വൈകിട്ട് നാലിന് സ്‌കൂള്‍ കാംപസില്‍ നടക്കും.
ലിന്റോ ജോസഫ് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും. എം.എം.ഒ പ്രസിഡന്റ് വി. അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനാകും. സി.ഇ.ഒ വി. അബ്ദുല്ലക്കോയ ഹാജി മുഖ്യപ്രഭാഷണം നടത്തും. മുക്കം ഉപജില്ലാ എ.ഇ.ഒ ദീപ്തി സ്‌നേഹോപഹാര സമര്‍പ്പണം നടത്തും. ഹെഡ് മാസ്റ്റര്‍ കെ. അബ്ദുല്‍ അസീസ്, മുക്കം നഗര സഭ വൈസ് ചെയര്‍മാന്‍ സി.എ പ്രദീപ്കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനീഷ ഉള്ളാട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീല പുല്‍പറമ്പില്‍, എം.എം.ഒ ട്രഷറര്‍ വി. മോയിഹാജി, സെക്രട്ടറി വി അസ്സു, പി.ടി.എ പ്രസിഡന്റ് സാദിഖ് കൂടിമാട്, എം.പി.ടി.എ പ്രസിഡന്റ് മുഹ്‌സിന എരഞ്ഞിപ്പറമ്പ്, എസ്.ആര്‍.ജി കണ്‍വീനര്‍ കെ. അബ്ദുല്‍ ബഷീര്‍ സംസാരിക്കും.
Tags:
MUKKAM
