Flash News

Nattu Media

കെ എം ഒ റാങ്ക് ജേതാക്കളെ അനുമോദിച്ചു.

കൂളിമാട് : വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ കെ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളെ അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിബിഎ ഒന്നാം റാങ്ക് നേടിയ സി. കെ. ഹസ്നത്ത്, യുജിസി നെറ്റ് പരീക്ഷ വിജയിച്ച മഞ്ജിമ, ജസീല ജന്നത്ത് എന്നിവരെയാണ് അനുമോദിച്ചത്.

പി.ടി.എ റഹീം എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ മുഖ്യാതിഥിയായി. കെ.എം.ഒ സ്ഥാപന സെക്രട്ടറി അഹമ്മദ് കുട്ടി ഹാജി ഗസ്റ്റ് ഓഫ് ഓണറായി. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.

ഒ.കെ. മുഹമ്മദ് അലി, കെ.കെ.സുബൈർ, സി.കെ.സി. റഫീഖ്, ഡോ: സി കെ അഹമ്മദ്, പി.കെ.മുബാഷിർ, ടി.കെ.സീമ, പി.സി.ശ്യാമള, അഫീസുദ്ദീൻ, സി.പി. റാഷിദ്,ആയിഷ ഫിദ, ആയിഷ അനീഷ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)