പന്നിക്കോട് അയ്യപ്പ ഭജനമടത്തിന്റെ ഭണ്ഡാരമാണ് കഴിഞ്ഞ തിങ്കൾ രാത്രിയിൽ തകർത്ത് മോഷണം നടത്തിയത്.
ഇന്നലെ പുലർച്ചെ ഭജനപടത്തിന്റെ ചുമതലക്കാരൻ എത്തിയപ്പോഴാണ് പുറത്തു സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന നിലയിൽ കണ്ടത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് അവസാനമായി ഇതിലെ പണം ക്ഷേത്രത്തിലേക്ക് എടുത്തത് . ഇതിനുശേഷം ഉണ്ടായിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് എസ്എച്ച്ഓ എസ് ശ്രീരാഗിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
