Flash News

ചൂലൂർ സി എച് സെന്റർ അജ്ഫാൻ ബ്ലോക്ക്‌ ഉത്ഘാടനം ചെയ്തു.

ചൂലൂർ സി എച് സെന്ററിന് അജ്ഫാൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് നിർമിച്ചു നൽകിയ അജ്ഫാൻ ബ്ലോക്കിന്റെ ഉത്ഘാടനം കമ്പനി ചെയർമാൻ ഡോ: മുഹമ്മദ്ക്കുട്ടി നെച്ചികാട്ടിൽ നിർവഹിച്ചു. 


പ്രസിഡന്റ്‌ ഇ ടി മുഹമ്മദ്‌ ബഷീർ എം പി അദ്ധ്യക്ഷത വഹിച്ചു. സെന്ററിന്റെ സമീപ പഞ്ചായത്തുകളിൽ നിന്നും ത്രിതല പഞ്ചായത്ത് സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്വീകരണം നൽകി. ഞാൻ ഒരു ഏക ദൈവ വിശ്വാസിയാണെന്നും  എന്റെ വിശ്വാസം എന്നെ പപ്പഠിപ്പിച്ച ധർമം നിക്ഷയപ്രകാരം നിർവഹിക്കുമ്പോൾ ഉണ്ടാകുന്ന നന്മയാനിതെന്നും ഡോ:മുഹമ്മദ്‌ കുട്ടി തന്റെ പ്രസംഗത്തിൽ പറഞ്ഞു 


മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം സി മായിൻ ഹാജീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ നവാസ്,, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്‌ എൻ സി അബുബക്കർ,മണ്ഡലം ലീഗ് പ്രസിഡന്റ്‌ കെ മൂസ മൗലവി.തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്‌ സി കെ കാസിം,, സെക്രട്ടറി പി ജി മുഹമ്മദ്‌, ദളിത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഇ പി ബാബു, ഫൈസൽ കോട്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി എ ടി ബഷീർ സ്വാഗതവും കെ പി യു അലി അഥിതി പരിചയവും പി പി മൊയ്‌ദീൻ ഹാജി നന്ദിയും പറഞ്ഞു 

ടി പി ചെറുപ്പ, ഖാലിദ് കിളിമുണ്ട,അലി വാഴക്കാട്, ടി അബ്ദുറഹിമാൻ ഹാജി, പി പി  അബ്ദുറഹിമാൻ, കെ അലിഹസ്സൻ, ഇ സി എം ബഷീർ മാസ്റ്റർ, എ പി സഫിയ, എ കെ മുഹമ്മദ്‌ അലി, യൂനുസ് പുത്തലത്തു, ദുബായ് കെ എം സി സി നേതാവ് അഷറഫ് പറമ്പത്ത് ഖത്തർ കെ എം സി സി ധിഷണ ചെയർമാൻ ഇ എ നാസർ. മുഹമ്മദ്‌ അലി അമ്പലക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)