Flash News

Nattu Media

കൂളിമാട് ടൗണിൽ പ്രത്യേക നടപടികൾക്ക് തുടക്കമായി.

കൂളിമാട്: അനുദിനം വികസിച്ചുവരുന്ന കൂളിമാട് ടൗണിനെ സൗന്ദര്യവൽക്കരിക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പ്രത്യേക നടപടികൾക്ക് തുടക്കമായി. എംഎൽഎയുടെ നേതൃത്വത്തിൽ ജംഗ്ഷൻ സന്ദർശിച്ച ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പ്രദേശവാസികളുടെയും സംയുക്ത പരിശോധനയിലാണ് സൗകര്യപ്രദമായ രീതിയിൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള ധാരണയുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൻറെ വലതുഭാഗം തടസ്സങ്ങൾ നീക്കി ഉപയോഗപ്രദമാക്കുകയും ഫുട്പാത്ത് നിർമ്മിക്കുകയും ചെയ്യും.

അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ ടൈൽസ് പാകാനും കോൺഗ്രീറ്റ് ചെയ്ത് ബലപ്പെടുത്താനും ലൈറ്റുകൾ സ്ഥാപിച്ച് പ്രകാശപൂരിതമാക്കാനും ട്രാഫിക് സിഗ്നലുകളും റോഡ് മാർക്കിങ്ങുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് സുരക്ഷിതമാക്കുന്നതിനും പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു.

പി.ടി.എ റഹീം എംഎൽഎ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ബി ബൈജു, അസിസ്റ്റൻറ് എൻജിനീയർ ഹൃദ്യ, കരാറുകാരൻ പി.ടി ശ്രീനിവാസൻ, ഇ.കെ നസീർ, ടി.വി ബഷീർ, അബ്ദുല്ല മാസ്റ്റർ, എം.കെമജീദ് മാസ്റ്റർ, ഇ മുജീബ്, കെ റഫീക് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)