Flash News

Nattu Media

കൂളിമാട് സ്മാർട്ടാകുന്നു.

കൂളിമാട് സ്മാർട്ടാക്കൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന വ്യൂ പോയിൻ്റ് പ്രവൃത്തിക്ക് തുടക്കമായി. വ്യാപാര പ്രമുഖനായ അറളയിൽ അഹമ്മദ്കുട്ടി സ്പോൺസർ ചെയ്ത വ്യൂ പോയിൻ്റ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു.


കൂളിമാട് എൻ.സി.പി.സി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് പിരിയൻ ഗോവണികളും ഹാൻ്റ് റെയിലുകളും സ്ഥാപിച്ച് പെയിന്റ് ചെയ്ത് മോടി പിടിപ്പിച്ചാണ് വ്യൂ പോയിൻ്റാക്കി മാറ്റുന്നത്.

ഇരുവഴിഞ്ഞി, ചാലിയാർ പുഴകൾ ഒരുമിക്കുന്ന കൂളിമാടിന്റെ വികസന രംഗത്ത് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിൽ നിർമ്മിച്ച കൂളിമാട് പാലമാണ്. പാലത്തിൻ്റെ ചുവട്ടിലുള്ള ഒരു ഏക്രയിൽ അധികം വരുന്ന റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പാർക്ക് നിർമ്മാണ പ്രവൃത്തിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി ടൂറിസം വകുപ്പ് മുഖേന ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ അനുവദിച്ച 45 ലക്ഷം രൂപയുടെ പ്രവൃത്തികൾ ടെണ്ടർ ചെയ്ത് കരാർ നൽകിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ, ഗാലറി, ഓപ്പൺ സ്റ്റേജ്, ചെട്ടിക്കടവിലേക്കുള്ള ബോട്ടിങ്ങിന് വേണ്ട സൗകര്യങ്ങൾ, കളി ഉപകരണങ്ങൾ, ലൈറ്റിംഗ്, സി.സി.ടി.വി, ഓപ്പൺ ജിം തുടങ്ങി മുഴുവൻ ഘടകങ്ങളും പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മുഖേന പൂർത്തീകരിച്ച സെഞ്ച്വറി ബ്രിഡ്ജായ ചെട്ടിക്കടവ് പാലവും കൂളിമാടുമായി ബന്ധിപ്പിച്ചുകൊണ്ട് ബോട്ട് സർവീസ്, ഇരു കേന്ദ്രങ്ങളിലും ബോട്ട് ജെട്ടി, പ്രത്യേക ഇരിപ്പിടങ്ങൾ തുടങ്ങിയവ സ്ഥാപിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുന്ന ബോട്ട് യാത്രക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്കാരിക സമന്വയവും, വികസന സാധ്യതകളുടെ വിപുലീകരണവും പ്രാവർത്തികമാക്കാനുള്ള പുതിയ പദ്ധതി അടുത്ത ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ ലഭ്യമാക്കിയ ഫണ്ടിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ മൂന്നാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കുന്നതാണെന്ന് പി.ടി.എ റഹീം എംഎൽഎ അറിയിച്ചിട്ടുണ്ട്.


വ്യൂ പോയിൻ്റ് പ്രവൃത്തി ഉദ്ഘാടന പരിപാടിയിൽ അറളയിൽ അഹമ്മദ്കുട്ടി, ഒളിക്കൽ ഗഫൂർ, ഇ.കെ നസീർ, കെ ഖാലിദ്, എൻ.സി ഇസ്മയിൽ, എം.കെ അബ്ദുല്ല, ഇ അലി,
 ടി.സി കരിം, ടി.വി ബഷീർ, മുഹമ്മദ് കുട്ടി പൊന്നാനി, കെ.എം കുട്ടി, ടി.കെ നാസർ, ജിയാദ്, ഇ മുജീബ്,
സെയ്തു മാസ്റ്റർ, വി
ആസിഫ്, വിഅജുവദ്,
കെ.പി മൂസകുട്ടി, ഇ.പി
നാസർ, വി അസീസ് സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)