Flash News

Nattu Media

കൊടിയത്തൂരിൽ വളർത്തു മൃഗങ്ങളെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു

കൊടിയത്തൂരിൽ നിരവധി വളർത്തു മൃഗങ്ങളെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു.


കൊടിയത്തൂർ പഞ്ചായത്തിലെ കരിക്കാട് ഭാഗത്ത്താണ് തെരുവ് നായ വളർത്തു മൃഗങ്ങളെ കടിച്ചത്.

പ്രദേശത്ത് ജാഗ്രത നിർദേശങ്ങൾ നൽകി പഞ്ചായത്തും ആരോഗ്യവകുപ്പും. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം. കുര്യക്കട്ട് ജോസിന്റെ തൊഴുത്തിൽ പശു കിടാവിനെ ആക്രമിക്കുമ്പോൾ ആണ് തെരുവ് നായയെ ശ്രദ്ധയിൽ പെട്ടത് .

തുടർന്ന് വൈകിട്ട് ചത്ത നിലയിൽ കണ്ടതോടെ ആശങ്കയിൽ ആയ നാട്ടുകാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോമിന്റെ നേതൃത്വത്തിൽ വയനാട് പൂക്കോട് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ടെസ്റ്റിന്റെ റിസൾട്ട ആണ് ഇന്ന് വന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)