ചെറുവാടി: നിഷാദ് മോൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാമത് അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 1 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഗ്രൗണ്ടിൽ വെച്ചാണ് Flood Light മത്സരങ്ങൾ അരങ്ങേറുക.
ടൂർണമെൻ്റിൽ പങ്കെടുക്കുന്ന പ്രമുഖ ടീമുകളുടെ വിവരങ്ങൾ സംഘാടകർ പുറത്തുവിട്ടു. ഇതുവരെ 11 ടീമുകളാണ് ടൂർണമെൻ്റിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ളത്.മത്സരിക്കുന്ന ടീമുകൾ:
റഷീദ എടവണ്ണപ്പാറ
കോമ്പി ബ്ലോക്ക്
പി.എഫ്.എ പാഴൂർ
കൊടിയത്തൂർ
ഡെക്കോർ വാലിലപ്പുഴ
ടീം എരഞ്ഞിമാവ്
പുൽപറമ്പ്
അരുണോദയം കുനിയിൽ
TPYCO ചെറുവാടി
പൊറ്റമ്മൽ ടി.ബി.സി
ചാലഞ്ചേഴ്സ് ചെറുവാടി
വാശിയേറിയ ഈ ഫുട്ബോൾ മാമാങ്കത്തിൽ ജേതാക്കളാകുന്ന ടീമിന് 15,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 10,000 രൂപയും ട്രോഫിയുമാണ് സമ്മാനം. വരും ദിവസങ്ങളിൽ കൂടുതൽ ടീമുകൾ ടൂർണമെൻ്റിൻ്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
