സമസ്ത EK, AP വിഭാഗങ്ങളുടെ മദ്രസകളിൽ പ്രവേശനോത്സവം വിവിധ രീതിയിൽ സംഘടിപ്പിക്കപെട്ടു.വെസ്റ്റ് കൊടിയത്തൂര്‍ ദാറുല്‍ഹിക്കം മദ്രസയില്‍ പ്രവേശനോല്‍സവം കേരള ഓർഫനേജ് കൺട്രോൾ ബോര്‍ഡ് ചെയര്‍മാന്‍ എൻ അലി അബ്ദുള്ള സാഹിബ് ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെഎം അബ്ദുല്‍ റഹ്മാന്‍ ഹാജി അദ്ധ്യക്ഷനായിരുന്നു .
കെ എം അബ്ദുൽ ഹമീദ്,സികെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ ,കെടി സഈദ്,ടികെ അഹമ്മദ് മാസ്റ്റര്‍ ,എൻകെ അബ്ദുല്‍ റഹ്മാന്‍ റഹീം കുന്നത്ത് എന്നിവർ ആശംസകള്‍ നേർന്നു. സദർ മുഅല്ലിം അശ്റഫ് സഖാഫി സ്വാഗതവും സാദിഖലി സഅദി നന്ദിയും പറഞ്ഞു.
കഴുത്തുട്ടിപ്പുറായ ദാറുൽ ഹികം മദ്രസയുടെ ആഭിമുഖ്യത്തിൽ പുതിയ അധ്യായന വർഷ പഠനാരംഭത്തിന് മദ്റസ പ്രസിഡന്റ് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സദർ മുഅല്ലിം യൂനുസ് വാഫി പ്രാർഥനക്ക് നേതൃത്വം നൽകി.അബ്ദുറഹിമാൻ ലത്തീഫി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു. നവാഗതരായ കുട്ടികളെ മദ്രസയിൽ ചേർത്തു. പരിപാടിയിൽ ഹസൈൻ ദാരിമി, റഫീഖ് മുസ്ലിയാർ, ആലിക്കുട്ടി പുതിയോട്ടിൽ , സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു.
മെമ്മോറിയൽ സുന്നി മദ്രസയിൽ ഫത്ഹേ മുബാറക് (പ്രവേശനോത്സവം) എ.ജെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മുർഷിദ് സിദ്ദീഖി, എം.നിയാസ് തങ്ങൾ ,
ഇ.എ.ലത്തീഫ് ഹാജി, റസാഖ് മുസ്‌ലിയാർ,
സി.സലീം മൗലവി സംസാരിച്ചു.
നിങ്ങളുടെ മഹല്ലിലെ മദ്രസയുടെ പ്രവേശനോത്സവം ഈ വാർത്തയിൽ ഉൾപെടുത്താൻ ഈ വാട്സ്ആപ്പ് നമ്പർ ലേക്ക് വിവരങ്ങൾ അയക്കൂ..,+918137856944


