വെസ്റ്റ് കൊടിയത്തൂര്‍ ദാറുല്‍ഹിക്കം മദ്രസയില്‍ പ്രവേശനോല്‍സവം കേരള ഓർഫനേജ് കൺട്രോൾ ബോര്‍ഡ് ചെയര്‍മാന്‍ എൻ അലി അബ്ദുള്ള സാഹിബ് ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെഎം അബ്ദുല്‍ റഹ്മാന്‍ ഹാജി അദ്ധ്യക്ഷനായിരുന്നു .
കെ എം അബ്ദുൽ ഹമീദ്,സികെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ ,കെടി സഈദ്,ടികെ അഹമ്മദ് മാസ്റ്റര്‍ ,എൻകെ അബ്ദുല്‍ റഹ്മാന്‍ റഹീം കുന്നത്ത് എന്നിവർ ആശംസകള്‍ നേർന്നു. സദർ മുഅല്ലിം അശ്റഫ് സഖാഫി സ്വാഗതവും സാദിഖലി സഅദി നന്ദിയും പറഞ്ഞു.
