പന്നിക്കോട്: പ്രിയദർശിനി യൂത്ത് മൂവ്മെന്റും കൾച്ചറൽ സെന്റർ മുതപറമ്പും പതിനൊന്നാം വാർഡ് മെമ്പറുടെ സഹകരണത്തോടെ 850ഓളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും ആദരവും നടത്തി.
മുതപറമ്പ് അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച നിയാസ്, അശ്വതി പി എന്നിവരെയും, നാട്ടിലെ പഴയ കാല കർഷകർ, വയോജനങ്ങൾ, കൊടിയത്തൂർ പഞ്ചായത്തിലെ ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ ആദരിച്ചു.ചടങ്ങ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കുട്ടിഹസ്സൻ, ഹമീദ് എസ് കെ, ബാബു മൂലയിൽ, മുഹമ്മദ് കുന്നത്ത്, റസാഖ് പരവരിയിൽ, ബഷീർ പൈക്കാട്ട്, ശ്രീധരൻ തിരുപ്പയിൽ തുടങ്ങിയവർ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.
