Flash News

വിജ്ഞാന താളുകൾ തേടി നെല്ലിക്കുന്ന് സ്‌കൂൾ വിദ്യാർത്ഥികൾ.

കൂളിമാട്: വിജ്ഞാന താളുകൾ തേടിയും പുസ്തക രചനയുടെ അടിസ്ഥാന ശേഷികൾ തിരക്കിയും മണാശ്ശേരി നെല്ലിക്കുന്ന് എം എം ഒ എ എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ കൂളിമാട് ക്രസ്റ്റ് ലൈബ്രറി സന്ദർശിച്ചു.


വായനാ വാരാചരണ ഭാഗമായി സ്‌കൂൾ പിടിഎയും വിദ്യാരംഗം കലാ സാഹിത്യ വേദിയുമാണ് പരിപാടി സംഘടിപ്പിച്ചത്. സന്ദർശന ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പിടിഎ പ്രസിഡൻ്റ് കെസി സാദിഖ് അധ്യക്ഷനായി. വാർഡ് മെമ്പർ ഒ.സ്‌മിജ, സ്‌കൂൾ പ്രധാനധ്യാപകൻ കെ അബ്‌ദുൽ അസീസ്,മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ എ ഖാദർ മാസ്റ്റർ, കെ വീരാൻകുട്ടി ഹാജി, ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ ടി എ നാസർ,സ്കൂൾ സ്‌റ്റാഫ് സെക്രട്ടരി പിടി എം ശറഫുന്നിസ ടീച്ചർ, കെ.സിദാൻ മാസ്റ്റർ, കെ.കെ.ഫൈസൽ, കെ.മുജീബ് ,മജീദ് കൂളിമാട് ,വിദ്യാരംഗം സ്‌കൂൾ കോർഡിനേറ്റർ പി അബ്ദുൽ അസീസ് സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)