Flash News

യുവധാര കാരക്കുറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു




കൊടിയത്തൂർ :കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ് , യു എസ് എസ് , എൻ എം എസ് തുടങ്ങിയ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും എ പ്ലസ്സിൻ്റെ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ സ്വീകരിച്ചു ആദരിച്ച് പ്രതിഭ സംഗമം സംഘടിപ്പിച്ചു.


കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് സബാസ്റ്റ്യൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തുദ്ഘാടനം ചെയ്തു. 


ലൈബ്രറി കൗൺസിൽ മുക്കം മേഖലാസമിതി കൺവീനർ എ വി സുധാകരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.

എം കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ പി അഹമ്മദ് കുട്ടി,സി ടി സി അബ്ദുള്ള, ആരിഫ മംഗലശ്ശേരി,ലൈബ്രറിയൻ സുനിൽ പി പി എന്നിവർ സംസാരിച്ചു.

ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ബിജു വിളക്കോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)