Flash News

ഖൽബിലെ പാട്ട് ഗ്രാൻഡ്ഫിനാലെ: ടി.കെ. നൈഫക്ക് ഒന്നാം സ്ഥാനം

കൂളിമാട് : ജോയൽ അക്കാദമി ഓഫ് ആർട്ട്സ് സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിന്ന ഖൽബിലെ പാട്ട് ഓൾ കേരള മാപ്പിളപ്പാട്ട് മത്സരത്തിൻ്റെ ഗ്രാൻഡ്ഫിനാലെ കോഴിക്കോട് ടൗൺ ഹാളിൽ വിവിധ കാറ്റഗറികളിലായി സംഘടിപ്പിച്ച ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ടി.കെ.നൈഫക്ക് ലഭിച്ചു.

ഒൻപതു മുതൽ16 വയസ്സ്  കാറ്റഗറിയിലാണ് നൈഫ നേട്ടം കൈവരിച്ചത്. രണ്ടുതവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈയിനത്തിൽ ഏ ഗ്രേഡ് നേടിയിട്ടുണ്ട്. മുക്കം ലയനം സ്കൂളിൽ കർണാട്ടിക് സംഗീത വിദ്യാർത്ഥിയായ ഈ ഗായിക ചേന്നമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയും ചിറ്റാരിപിലാക്കൽ ടി കെ നാസർ ഫാത്തിമത്തുസുഹ്‌റ ദമ്പതികളുടെ പുത്രിയുമാണ്. അഡ്വ. കെ ജയന്ത് എം എൽ എ നൈഫക്ക് ഉപഹാരം നല്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)