Flash News

കനത്ത മഴയിൽ വീട് പൂർണ്ണമായി തകർന്നു

കൊടിയത്തൂർ: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ കൊടിയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ 98 കാരി ചക്കി കുട്ടിയുടെ വീട് പൂർണ്ണമായി തകർന്നു.

അപകടം നടക്കുന്ന സമയത് ചക്കി കുട്ടി വീട്ടില് ഇല്ലാത്തത് കൊണ്ട് പരിക്ക്‌ ഏൽക്കാതെ രക്ഷപ്പെട്ടു . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാത്രിയോടെയാണ് വീട് പൂർണ്ണമായും നിലംപൊത്തിയത്. 

വർഷങ്ങളോളം പഴക്കമുള്ള വീടാണ് കനത്ത മഴയിൽ പൂർണ്ണമായും തകർന്നു തരിപ്പണമായത്. വീട്ടുപകരണങ്ങളും മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് നശിച്ച നിലയിലാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)