പാഴൂർ: സംസ്ഥാന വ്യാപകമായി പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന അംഗത്വ ക്യാമ്പയിന്റെ പാഴൂർ മേഖലാതല ഉദ്ഘാടനം വെസ്റ്റ് പാഴൂർ മുസ്ലിം ലീഗ് ഓഫീസിൽ നടന്നു. "പ്രവാസത്തിന്റെ കരുത്ത്, പോരാട്ടത്തിന്റെ നേർസാക്ഷ്യം" എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ചാത്തമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറി ജമാൽ ഇ.പി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.എ. ശുകൂർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. തിരിക്കോട് അബ്ദുറഹ്മാൻ സാഹിബിന് അംഗത്വം നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
പഞ്ചായത്ത് പ്രവാസി ലീഗ് ട്രഷറർ മഹമൂദ് വൈത്തല ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. വി. അബ്ദുസലാം, അബ്ദു കാര്യോട്ട്, പി.ടി.സി. മുഹമ്മദ്, അസൈൻ കാര്യോട്ട് എന്നിവർ സംസാരിച്ചു.
ക്യാമ്പയിൻ കാലയളവിൽ ചാത്തമംഗലം പഞ്ചായത്തിലെ മുഴുവൻ പ്രവാസികളെയും സംഘടനയുടെ ഭാഗമായി അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ അറിയിച്ചു. ഇതിനായി എല്ലാ പ്രവാസികളുടെയും സഹകരണവും അവർ അഭ്യർഥിച്ചു.
