Flash News

മഴക്കെടുതി: വീടിന്റെ മതിൽ റോഡിലേക്ക് തകർന്നു വീണു

തോട്ടുമുക്കം: കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിൽ തോട്ടുമുക്കം പാറത്തോട് റോഡരികിലെ വീടിന്റെ മതിൽക്കെട്ട് തകർന്നു വീണു. കിഴക്കേ പറമ്പിൽ ബാബുവിന്റെ വീടിനോടു ചേർന്ന മതിലാണ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.


സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴ തുടരുകയായിരുന്നതിനാൽ ആളുകൾ വീടുകൾക്കുള്ളിലായിരുന്നു. ഇതുമൂലം ആർക്കും പരിക്കേൽക്കുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്തില്ല. മതിൽ റോഡിലേക്ക് പതിച്ചെങ്കിലും വലിയ ദുരന്തമാണ് ഒഴിവായത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)