വെസ്റ്റ് കൊടിയത്തൂർ ' കലങ്ങോട്ട് ശ്രീ മുത്തപ്പൻ ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് ദാസൻ്റെ അദ്ധ്യക്ഷതയിൽ കലങ്ങോട്ട് ഹനീഫ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഓഫീസും ഊട്ടുപുരയും ഇല്ലാത്ത കാലഘട്ടങ്ങളിൽ ക്ഷേത്രത്തിൻ്റെ താക്കോൽ സൂക്ഷിപ്പുക്കാരനും കാവൽക്കാരനും കൂടിയായിരുന്നു വിട പറഞ്ഞ ഹനീഫക്ക എന്ന് യോഗം ഓർമ്മപ്പെടുത്തി. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ കാരണവന്മാരിലും മെബറുമാരിലും ഉയർന്നാൽ ഇടപ്പെട്ടു സമാധാനത്തിൻ്റെ വഴി കാണിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ ഉണ്ടാവാറുണ്ടായിരുന്നു.. ആയതിനാൽ അദേഹത്തെ രക്ഷാധികാരിയായിട്ടു ക്ഷേത്ര കമ്മറ്റി കാണാറുണ്ട്. ഉത്സവത്തിൻ്റെ സമാപന ദിവസം രാവിലെ കമ്മിറ്റിയിലെ കാരണവന്മാർക്കും ഭാരവാഹികൾക്കും രാവിലെ വീട്ടുകാരോട് പറഞ്ഞ് കട്ടൻ ചായ ഉണ്ടാക്കി തരാറുള്ള പതിവും ഞങ്ങളെ സംബന്ധിച്ചു മറക്കാൻ കഴിയുന്ന കാര്യങ്ങളല്ല. അദ്ദേഹത്തിന്റെ നിര്യാണം ഞങ്ങൾക്കും ഈ നാടിനും തീരാനഷ്ട്ടമാണ്.
എ.കെ. പ്രിൻസ് - സി.കെ. അപ്പുണ്ണി - സന്തോഷ് തൊട്ടിമ്മെൽ, രാജു മാട്ടുമുറി - എന്നിവർ സംസാരിച്ചു.സെക്രട്ടറി എ.പി. വേലായുധൻ സ്വാഗതവും ട്രഷറർ എ.പി. സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
