കൊടിയത്തൂർ : തെയ്യത്തുംകടവ് മാതൃകാ അങ്കണവാടിയിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.
ഫലവൃക്ഷ തൈ നട്ട് വാർഡ് മെമ്പർ പ്രേമ ടീച്ചർ ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.വി. സകീന ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ , കെ. അബ്ദുല്ല മാസ്റ്റർ പി.വി. അബ്ദുറഹ്‌മാൻ, നീതു ടീച്ചർ , ആശാവർക്കർ കദീജ, ജാഫർ പുതുക്കുടി, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു.
