Flash News

വെള്ളക്കെട്ടിൽ വൈദ്യുതി ലൈൻ; അഞ്ച് കുറുക്കന്മാർ ചത്തു, യുവാവിന്റെ ജാഗ്രതയിൽ ദുരന്തം ഒഴിവായി

ഓമശ്ശേരി: ശക്തമായ മഴയിലും കാറ്റിലും കെ.എസ്.ഇ.ബി. ലൈൻ പൊട്ടി വീണുണ്ടായ വലിയൊരു അപകടത്തിൽ നിന്നും  രക്ഷപെട്ടത് ഒരു യുവാവിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് മാത്രം! ആളുകൾ സ്ഥിരമായി നടന്നുപോകുന്ന വഴിയിലെ വെള്ളക്കെട്ടിൽ ലൈൻ പൊട്ടി വീണ് അഞ്ച് കുറുക്കന്മാർ (കുറുനരി) ഷോക്കേറ്റ് ചത്തു. ഇന്ന് പുലർച്ചെ ഓമശ്ശേരി വെസ്റ്റ്‌ വെണ്ണക്കോട് ആണ് സംഭവം.


റഹീസിന്റെ സമയോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം!

രാവിലെ വഴിയിൽ അഞ്ച് കുറുക്കന്മാർ ചത്തുകിടക്കുന്നത് കണ്ടയുടൻ തന്നെ, സമീപവാസിയായ റഹീസ് എന്ന യുവാവ് ഒട്ടും സമയം കളയാതെ കെ.എസ്.ഇ.ബി (KSEB) ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. അപകടം മനസ്സിലാക്കി ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി മെയിൻ സ്വിച്ച് ഓഫ് ചെയ്തു.

നിരവധിയാളുകൾ സ്ഥിരമായി നടന്നുപോകുന്ന വഴിയാണിത്. റഹീസിന്റെ ഈ ഒരു ഫോൺ കോളിലൂടെ വലിയൊരു ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. യുവാവിന്റെ ഈ സമയോചിതമായ ഇടപെടലിനെ നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ പ്ലാവിൽ നിന്നും ചക്ക പൊട്ടി വീണാണ് വൈദ്യുതി ലൈൻ തകർന്നത്. പൊട്ടി വീണ ലൈൻ നേരെ കിടന്നത് വഴിയിലെ ഒരു ചെറിയ വെള്ളക്കെട്ടിലേക്കായിരുന്നു. രാത്രിയിൽ ഈ വെള്ളക്കെട്ടിലിറങ്ങിയ അഞ്ച് കുറുക്കന്മാരാണ് കറന്റ് അടിച്ച് തൽക്ഷണം ചത്തത്. രാത്രിയിൽ കുറുക്കന്മാരുടെ അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നെങ്കിലും, പ്രദേശത്ത് ഇത് പതിവായതിനാൽ നാട്ടുകാർ ആദ്യം കാര്യമാക്കിയിരുന്നില്ല.

വന്യജീവികൾക്ക് ജീവൻ നഷ്ടപ്പെട്ടത് സങ്കടകരമാണെങ്കിലും, റഹീസിന്റെയും കെ.എസ്.ഇ.ബിയുടെയും ഉണർന്നുപ്രവർത്തിക്കൽ മൂലം നാട്ടിൽ ഒരു വലിയ ദുരന്തമാണ്  ഒഴിവായത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)