Flash News

ഇന്ത്യൻ റെയിൽവേയിൽ മെഡിക്കൽ ഓഫീസറായി യു .പി . എസ്. സി നിയമനം ലഭിച്ച ഡോ: മുഫീദ പി സി യെ ആദരിച്ചു

കൊടിയത്തൂർ: ഇന്ത്യൻ റെയിൽവേയിൽ ഡിവിഷൻ മെഡിക്കൽ ഓഫീസറായി നിയമനം നേടിയ ഡോക്ടർ മുഫീദ പി.സിക്ക് പുരസ്കാരം നൽകി. കൊടിയത്തൂർ സലഫി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പാറ്റ്ന എയിംസിൽ നിന്ന്മെഡിക്കൽ ബിരുദം നേടുകയും ചെയ്ത ഡോക്ടറെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത ടീച്ചർ ആദരിച്ചു. 

സലഫി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ വി അബ്ദുൽ കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോക്ടർ. മുഫീദ പി.സി, കെ.വി അബ്ദുസ്സലാം, ജമീല ടീച്ചർ, എന്നിവർ സംസാരിച്ചു. അധ്യാപകരായ സജിന , ഹഫ്സത്ത്, തസ്ലീന, രശ്മി , ഷീന എന്നിവർനേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)