Flash News

മാവൂർ - കൂളിമാട് - താമരശ്ശേരി പുതിയ ബസിന് കൂളിമാട് ഊഷ്മള സ്വീകരണം

കൂളിമാട്: മാവൂർ–കൂളിമാട്–എൻ.ഐ.ടി. വഴി താമരശ്ശേരിയിലേക്ക് പുതിയതായി സർവീസ് ആരംഭിച്ച ബനാറസ് ബസിന് എരഞ്ഞിപ്പറമ്പ് മൈത്രി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും മധുരം വിതരണം ചെയ്താണ് പുതിയ സർവീസിനെ നാട്ടുകാർ വരവേറ്റത്.

ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന യാത്രാ സൗകര്യത്തിനുള്ള ആവശ്യത്തിന് പരിഹാരമായാണ് പുതിയ സർവീസ് വിലയിരുത്തപ്പെടുന്നത്. മാവൂർ, കൂളിമാട്, നായർകുഴി, കെട്ടാങ്ങൽ, മാനിപുരം എന്നിവിടങ്ങളിലൂടെ താമരശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ബസ് വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ ആശ്വാസമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

പുതിയ ബസ് ദിവസേന മൂന്ന് തവണ സർവീസ് നടത്തും. രാവിലെ 7.5010.47, ഉച്ചയ്ക്ക് 2.57, വൈകുന്നേരം 6.00 എന്നീ സമയങ്ങളിൽ മാവൂരിൽ നിന്ന് പുറപ്പെടും. 

തിരിച്ചുള്ള സർവീസ് താമരശ്ശേരിയിൽ നിന്ന് 9.32, 12.57, 4.50, 7.10എന്നീ സമയങ്ങളിലായിരിക്കും.

ഇടത്താവളങ്ങളിലെ സമയക്രമം

സ്വീകരണ ചടങ്ങിൽ മൈത്രി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ *ബിജീഷ് ഇ.പി., ജമാലുദ്ദീൻ ടി., ആസിഫ് ഇ.പി., മിദ്‌ലാജ് തേനായിൽ, ശ്രീധരൻ ഇ.പി., ശരീഫ് കെ.സി., ഇബ്രാഹിംകുട്ടി യു.കെ. എന്നിവർ നേതൃത്വം നൽകി.

പുതിയ സർവീസ് പ്രദേശത്തെ പൊതുജനങ്ങളുടെ യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നും കൂടുതൽ യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)