മുക്കം.ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗാന്ധി ദർശൻ കോഴ്സ്ന്റെ മുക്കം സബ് ജില്ലയിലെ അധ്യാപകരുടെ സംഗമം മുക്കം ടി ടി ഐ യിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ ആർ ഷണ്മുഖൻ അധ്യക്ഷനായി.ഗാന്ധി പീസ് ഫൗണ്ടേഷന്റെ സെക്രട്ടറി യു രാമചന്ദ്രൻ, ഈയ്യച്ചേരി കുഞ്ഞി കൃഷ്ണൻ, പി പുരുഷോത്തമൻ,ഈയ്യച്ചേരി പത്മിനി, പ്രസാദ് ചെറുവക്കാട്, റിയാസുദ്ധീൻ, അശ്വിൻ ബോബി, ജസ്റ്റിൻ രാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ ആർ ഷണ്മുഖൻ ( പ്രസിഡന്റ് ), പി മുഹമ്മദ്, ബിന്ദു കെപി (വൈസ് പ്രസിഡന്റ് മാർ ), അശ്വിൻ വി എസ് (സെക്രട്ടറി ), അബ്ദുൽ കരീം, രാജി കെ ആർ (ജോ. സെക്രട്ടറിമാർ ), ഫസൽ വാരിസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു
