✒️ ഹസനുൽ ബസരി കൊടിയത്തൂർ
മുക്കം: ലാഭേച്ഛ കൂടാതെ സമൂഹത്തിന് സേവനം ചെയ്യുന്നവർക്ക് ജെ സി ഐ കാരശ്ശേരി നൽകുന്ന ആദരവായ സൈലന്റ് വർക്കർ അവാർഡ് ഷിബു ചെറുവാടിക്ക് സമർപ്പിച്ചു. മുക്കം പി സി റോഡിലെ ജെ സി ഐ ഓഫീസിൽ നടന്ന ചടങ്ങിൽ ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് അഷീക ആസാദാണ് അവാർഡ് ഷിബുവിന് സമ്മാനിച്ചത്.
ഡോ. റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു. അബൂബക്കർ സിദ്ധീഖ്, ബിബിൻ, ഹസനുൽ ബസരി, റിഷാന മുനീർ, ദേവക് അജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യയുടെ ജെ സി ഐ വീക്കിന്റെ ഭാഗമായിട്ടാണ് ജെ സി ഐ കാരശ്ശേരി സൈലന്റ് വർക്കർ അവാർഡ് നൽകിയത്. സെക്യൂരിറ്റി ജീവനക്കാരനും, ഇലക്ട്രീഷനുമായ ഷിബു കൊടിയത്തൂർ ചെറുവാടി സ്വദേശിയാണ്. എന്റെ മുക്കം സന്നദ്ധ സേന യുടെ സ്നേക് റെസ്ക്യൂ സേനയിലെ മുഖ്യ അംഗമാണ് ഷിബു. കൂടാതെ ദുരന്ത മേഖലകളിൽ സഹായിയായും ദുരിതം പേറുന്നവർക്ക് ആശ്വാസമായും അദ്ദേഹം വർഷങ്ങളായി സേവന രംഗത്ത് സജീവമാണ്.
